National
ചെന്നൈ: തമിഴ്നാട്ടിലെ 1.31 കോടിയോളം സ്ത്രീകൾ ഇന്നലെ ഉറങ്ങിയെഴുന്നേറ്റപ്പോൾ ബാങ്ക് അക്കൗണ്ടിൽ 5,000 രൂപ അധികം.
നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കലൈഞ്ജർ മകളിര്‍ ഉരുമൈ തിട്ടം എന്ന പേരിലുള്ള വനിതാശക്തീകരണ പദ്ധതി അംഗങ്ങൾക്കാണു മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സർക്കാർ പണം നിക്ഷേപിച്ചത്.
പ്രതിമാസം 1,000 രൂപവീതം ഫെബ്രുവരി മുതലുള്ള 3,000 രൂപയും വരൾച്ചാസഹായമെന്ന നിലയിൽ 2,000 രൂപയും ചേർത്ത് പണം മുൻകൂറായി അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയായിരുന്നു. വീണ്ടും അധികാരത്തിലെത്തിയാൽ പ്രതിമാസ സഹായം 2,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനവും ഒപ്പം ഉണ്ട്.
2023 സെപ്റ്റംബറിലാണു പ്രഖ്യാപിച്ചതെങ്കിലും നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയപ്പോഴാണ് പദ്ധതി നടപ്പായത്. വാര്‍ഷിക വരുമാനം 2.5 ലക്ഷം രൂപയ്ക്കു താഴെയുള്ളവർക്കാണു സഹായം. വാര്‍ഷിക വൈദ്യുതി ഉപയോഗത്തിനും പരിധിയുണ്ട്.
റേഷന്‍ കാര്‍ഡിലെ ഒരു വനിതാ അംഗത്തിന് മാത്രമേ തുക ലഭിക്കൂ. പണം ബാങ്ക് അക്കൗണ്ടില്‍ നേരിട്ട് ലഭിക്കും.
Kerala
കൊച്ചി: തമിഴ്നാട്ടില്‍ നിന്ന് മൂന്നു മാസം മുമ്പ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി. തമിഴ്നാട് പോലീസ് മാസങ്ങളായി അന്വേഷിച്ചിട്ടും കണ്ടെത്താന്‍ കഴിയാതെ പോയ നാഗര്‍കോവില്‍ സ്വദേശിയായ ഡോ. ശ്രീവിദ്യ(39)യെയാണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മാതാപിതാക്കളെ ഏല്പിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് രാത്രി പത്തോടെ വൈറ്റില ഹബ്ബില്‍ ഒരു യുവതി ഇരുന്ന് കരയുന്നത് ശ്രദ്ധയില്‍പ്പെട്ട പട്രോളിംഗ് സംഘം കണ്ട്രോള് റൂം വാഹനത്തില്‍ ഇവരെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവര്‍ക്ക് ഓര്മയുണ്ടായിരുന്നുള്ളൂ.
ഇവരെ താത്കാലികമായി താമസിപ്പിക്കുന്നതിനായി വനിതാ പോലീസ് കാക്കനാട്ടെ സഖിയില്‍ എത്തിച്ചെങ്കിലും യുവതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു. തുടര്‍ന്ന് കാക്കനാടെ സ്നേഹിതയില്‍ താത്കാലിക അഭയം നല്കി. എഎസ്ഐ ശര്‍മിളയുടെ മേല്‍ നോട്ടത്തില്‍ സിപിഒമാരായ അമൃത, വീണ എന്നിവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ സൗത്ത് ജനതാ റോഡില്‍ വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി.
അവിടെ പരിശോധന നടത്തിയപ്പോള്‍ ഡോക്ടറുടെ ബാഗും ഐഫോണും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തുകയായിരുന്നു. എന്നാല്‍ ഐ ഫോണിന്റെ ലോക്ക് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഫോണ്‍ ലോക്ക് മാറ്റുന്നതിന് സൈബര്‍ സെല്ലിന് നിര്‍ദേശം നല്കി.
പോലീസ് സംഘം ഫോണിലുണ്ടായിരുന്ന നമ്പറില്‍ ബുധനാഴ്ച ബന്ധപ്പെട്ടപ്പോള്‍ അത് വനിതാ ഡോക്ടറുടെ മുന്‍ ഭര്‍ത്താവിന്റേതായിരുന്നു. സൈക്യാട്രിസ്റ്റായ ഇദ്ദേഹവും വനിതാ ഡോക്ടറും ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണ്. സൈക്യാട്രിസ്റ്റ് നല്കിയ മൊബൈല്‍ ഫോണ്‍ നമ്പറില്‍ യുവതിയുടെ മാതാപിതാക്കളെ പോലീസ് ബന്ധപ്പെട്ടു. അപ്പോഴാണ് മൂന്നു മാസം മുമ്പ് നാഗര്‍കോവില്‍ പോലീസ് ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് മിസിംഗ് കേസ് എടുത്തിട്ടുള്ളതാണെന്ന വിവരം ലഭിച്ചത്.
വനിതാ ഡോക്ടര്‍ കൊച്ചിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചിനെ തുടര്‍ന്ന് തമിഴ്നാട് പോലീസ് സംഘം നാലു ദിവസം മുമ്പ് കൊച്ചിയിലെത്തി അന്വേഷണം നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനാകാതെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച തമിഴ്നാട് പോലീസിനൊപ്പം വനിതാ ഡോക്ടറുടെ മാതാപിതാക്കള്‍ എറണാകുളം വനിതാ പോലീസ് സ്റ്റേഷനിലെത്തി മകളുമായി നാട്ടിലേക്ക് മടങ്ങി. വനിതാ ഡോക്ടര്‍ക്ക് മാനസിക പ്രശ്നമുള്ളതായി സംശയിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: തമിഴ്നാട്ടില്‍നിന്നു മൂന്നു മാസം മുമ്പ് കാണാതായ വനിതാ ഡോക്ടറെ കൊച്ചിയില്‍ കണ്ടെത്തി സിറ്റി വനിതാ പോലീസ്. നാഗര്‍കോവില്‍ സ്വദേശിനിയായ ഡോ. ശ്രീവിദ് യ(39) ആണ് കൊച്ചി സിറ്റി വനിതാ പോലീസ് സ്റ്റേഷനിലെ എസ്ഐ സിബി കെ. ദാസിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിച്ചത്.
ഈ മാസം ഒന്നിനു രാത്രി പത്തോടെ വൈറ്റില ഹബ്ബില്‍ ഒരു യുവതി ഇരുന്നു കരയുന്നതു കണ്ട് പട്രോളിംഗ് സംഘം കണ്ട്രോള് റൂം വാഹനത്തില്‍ ഇവരെ വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. സ്വന്തം പേരും താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തിന്റെ പേരും മാത്രമേ ഇവര്‍ക്ക് ഓര്മയുണ്ടായിരുന്നുള്ളൂ.
ഇവരെ താത്കാലികമായി താമസിപ്പിക്കുന്നതിനായി വനിതാ പോലീസ് സംഘം കാക്കനാട്ടെ ‘സഖി’യില്‍ എത്തിച്ചെങ്കിലും യുവതിക്കു മാനസിക പ്രശ്നമുണ്ടെന്നു പറഞ്ഞ് അവര്‍ കൈയൊഴിഞ്ഞു.
തുടര്‍ന്ന് കാക്കനാടെ സ്നേഹിതയില്‍ താത്കാലിക അഭയം നല്കി. അന്വേഷണത്തിനൊടുവില്‍ സൗത്ത് ജനതാ റോഡില്‍ വനിതാ ഡോക്ടര്‍ താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനം കണ്ടെത്തി.
അവിടെ പരിശോധിച്ചപ്പോൾ ഡോക്ടറുടെ ബാഗും ഐ ഫോണും ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും കണ്ടെത്തുകയായിരുന്നു. എന്നാല്‍, ഐ ഫോണിന്റെ ലോക്ക് തുറക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ്കുമാര്‍ ഫോണ്‍ ലോക്ക് മാറ്റുന്നതിനു സൈബര്‍ സെല്ലിനു നിര്‍ദേശം നല്കി.
പോലീസ് സംഘം ഫോണിലുണ്ടായിരുന്ന നമ്പറില്‍ ബുധനാഴ്ച ബന്ധപ്പെട്ടപ്പോള്‍ അത് വനിതാ ഡോക്ടറുടെ മുന്‍ ഭര്‍ത്താവിന്റേതായിരുന്നു. സൈക്യാട്രിസ്റ്റായ ഇദ്ദേഹവും വനിതാ ഡോക്ടറും ഇപ്പോള്‍ പിരിഞ്ഞു താമസിക്കുകയാണ്.
സൈക്യാട്രിസ്റ്റ് നല്കിയ മൊബൈല്‍ നമ്പറില്‍ യുവതിയുടെ മാതാപിതാക്കളെ പോലീസ് ബന്ധപ്പെട്ടപ്പോഴാണ് മൂന്നു മാസം മുമ്പ് നാഗര്‍കോവില്‍ പോലീസ് ഡോക്ടറുടെ തിരോധാനവുമായി ബന്ധപ്പെട്ട് മിസിംഗ് കേസ് എടുത്തിട്ടുള്ളതാണെന്ന വിവരം ലഭിച്ചത്.
National
ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിൽ 1500ലധികം കാക്കൾ ചത്തൊടുങ്ങിയതിനെത്തുടർന്ന് പ്രദേശം പക്ഷിപ്പനി ഭീതിയിൽ.
ചെന്നൈയുടെ സമീപപ്രദേശങ്ങളായ അഡയാർ, പള്ളികരനായി, വേലാച്ചേരി, തിരുവാൺമയൂർ, ഇസിആർ, പഴയ മാമല്ലപുരം റോഡ് (ഒഎംആർ) പ്രദേശത്ത് കഴിഞ്ഞയാഴ്ചയാണ് കാക്കകൾ കൂട്ടത്തോടെ ചത്തത്. മേഖലകളിൽ കഴിഞ്ഞമാസമാണ് കാക്കകൾ ചത്തത്.
മരങ്ങളിൽ നിന്നും മറ്റും വീടുകളിലേക്കും പാർക്ക് ഉൾപ്പെടെ സ്ഥലങ്ങളിലേക്കും കാക്കകൾ ചത്തുവീഴുകയായിരുന്നു.
ഇതേത്തുടർന്ന് കാഞ്ചീപുരം മൃഗസംരക്ഷണവകുപ്പ് ശേഖരിച്ച സാന്പിളുകൾ ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡീസീസ് കൺട്രോളിൽ പരിശോധിച്ചപ്പോഴാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
National
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്നാട് ബിജെപിയിൽ ഭിന്നത രൂക്ഷമാകുന്നുവെന്ന് സൂചന. മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് ഒഴിഞ്ഞു.
അച്ഛന്റെ അനാരോഗ്യം ചൂണ്ടിക്കാട്ടിയാണ് അണ്ണാമലൈ ചുമതലകളിൽ നിന്ന് ഒഴിഞ്ഞത്. എന്നാൽ എഐഎഡിഎംകെയുമായുള്ള സഖ്യത്തിലെ അതൃപ്തിയെ തുടർന്നാണ് അണ്ണാമലൈ ചുമതലകൾ ഒഴിഞ്ഞതെന്നാണ് അനൗദ്യോഗിക വിവരം.
നിയമസഭാ തെരഞ്ഞെടുപ്പിൽ ആറ് മണ്ഡലങ്ങളിൽ പാർട്ടിയുടെ ചാർജ് അണ്ണാമലൈയ്ക്കായിരുന്നു. രാഷ്ട്രീയത്തിൽ ഒരിടവേള എടുത്തിരുന്ന മുൻ ഐപിഎസ് ഓഫീസർ കൂടിയായ അണ്ണാമലൈ സമീപകാലത്താണ് വീണ്ടും സജീവമായത്. അണ്ണാമലൈ പാർട്ടി വിടുമെന്നും റിപ്പോർട്ടുകളുണ്ട്.
എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ സംസ്ഥാനത്തെ അണ്ണാമലൈ ഒഴിച്ചുള്ള ബിജെപി നേതാക്കൾക്ക് എതിർപ്പില്ല. ഇതാണ് ഭിന്നതയിലേയ്ക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ.
National
ചെന്നൈ: തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ടെന്നും തന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ലെന്നും പാർട്ടി അധ്യക്ഷനും നടനുമായ വിജയ്. വോട്ടെടുപ്പ് ദിവസം തമിഴ്നാട്ടിലെ ഓരോ വീടുകളില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരുമെന്നും തമിഴ് ജനതയുടെ കണ്ണീര് തുടയ്ക്കാനാണ് തമിഴക വെട്രി കഴകം ആരംഭിച്ചതെന്നും വിജയ് പറഞ്ഞു.
ടിവികെ രണ്ടാം വാര്‍ഷികദിനത്തില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വിജയ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎംകെയെ പരാജയപ്പെടുത്താന്‍ തമിഴക വെട്രി കഴകത്തിന് മാത്രമേ സാധിക്കുകയുളളുവെന്നും വിജയ് അവകാശപ്പെട്ടു.
"1977-ല്‍ എംജിആര്‍ ഒരു അഭിമുഖം കൊടുത്തു. അതില്‍ പറഞ്ഞത് അണ്ണാ ഇരുന്ന സ്ഥലത്ത് ഇങ്ങനെയുളളവര് ഇരിക്കുന്നതോര്‍ത്ത് ഞാന്‍ കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന്‍ ഞാന്‍ ആരംഭിച്ചതാണ് എഐഎഡിഎംകെ എന്നാണ്. അതുപോലെ 2017-നും 2021-നും ശേഷം തമിഴ്നാടിനെക്കുറിച്ചോര്ത്ത് തമിഴ് ജനത കരഞ്ഞു. ആ കണ്ണീര് തുടയ്ക്കാന്‍ ആരംഭിച്ചതാണ് തമിഴക വെട്രി കഴകം.'-വിജയ് പറഞ്ഞു.
ഡിഎംകെയെ പരാജയപ്പെടുത്താന്‍ നമുക്ക് മാത്രമേ കഴിയൂ. വിജയ് വീട്ടില്‍ നിന്ന് പുറത്തിറങ്ങൂ എന്ന് പറയുന്നവര്‍ കാണും, വോട്ടെടുപ്പ് ദിവസം ഓരോ വീട്ടില്‍ നിന്നും ഓരോ വിജയ് വോട്ടര്‍ ഐഡിയുമായി ഇറങ്ങിവരും. എന്തിനാണ് വിജയ്യെ വിളിച്ചതെന്ന് ഓര്‍ത്ത് അവര്‍ പശ്ചാത്തപിക്കും.
തമിഴ്നാട്ടിലെ എല്ലാ വീടുകളിലും ടിവികെ ഉണ്ട്. അതെങ്ങനെ ഉണ്ടാവും എന്ന് ചോദിച്ചാല്‍, വിസില്‍ ചിഹ്നം എവിടെയൊക്കെ ഉണ്ടോ അവിടെയെല്ലാം ടിവികെ ഉണ്ട്. എന്റെ അമ്മമാരും സഹോദരിമാരും സഹോദരന്മാരും ടിവികെയ്ക്ക് വോട്ട് ചെയ്യുന്നതിനെ ആര്‍ക്കും തടുക്കാനാവില്ല. നമ്മള് രക്തബന്ധമാണെന്ന് കരുതുന്ന ജനങ്ങളെ എത്ര പണംകൊടുത്തും വാങ്ങാന്‍ പറ്റില്ല. ടിവികെ മാത്രമാണ് ജനങ്ങളുടെ ഏക ഓപ്ഷനെന്നും വിജയ് പറഞ്ഞു.
Movies
തമിഴ്നാട് സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരങ്ങളിൽ നേട്ടം കൊയ്ത് മലയാളി നടിമാർ. അഞ്ച് വർഷത്തെ മികച്ച നടിക്കുള്ള പുരസ്കാരങ്ങൾ മലയാളി താരങ്ങൾ സ്വന്തമാക്കിയപ്പോൾ മറ്റ് പ്രധാന വിഭാഗങ്ങളിലും മലയാളികൾ ഇടംപിടിച്ചു.
മഞ്ജു വാര്യർ (അസുരൻ), കീർത്തി സുരേഷ് (പാമ്പു സട്ടൈ), നയൻതാര (അരം), അപർണ ബാലമുരളി (സൂരറൈ പോട്രു), ലിജോ മോൾ ജോസ് (ജയ് ഭീം) എന്നിവരാണ് അവാർഡ് നേടിയ ആ നടിമാർ.
2016 മുതൽ 2022 വരെയുള്ള വർഷങ്ങളിലെ പുരസ്കാരങ്ങളാണ് സംസ്ഥാന സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചത്.
മികച്ച നടിക്കുള്ള പുരസ്കാരം വിവിധ വർഷങ്ങളിലായി അഞ്ച് മലയാളി താരങ്ങളാണ് ഏറ്റുവാങ്ങുന്നത്. 2016ൽ പുറത്തിറങ്ങിയ പാമ്പു സട്ടൈയിലെ പ്രകടനത്തിലൂടെ മലയാളി താരം കീർത്തി സുരേഷാണ് മികച്ച നടിയായി.
2017ൽ അരം എന്ന ചിത്രത്തിലെ അഭിനയത്തിന് നയൻതാര സ്വന്തമാക്കിയപ്പോൾ 2018ൽ ജ്യോതികയാണ് മികച്ച നടി. ചെക്ക ചിവന്ത വാനം സിനിമയിലെ പ്രകടനമാണ് നടിയെ അവാർഡിന് അർഹയാക്കിയത്.
2019ൽ വെട്രിമാരൻ സംവിധാനം ചെയ്ത അസുരൻ എന്ന ചിത്രത്തിലൂടെ മഞ്ജു വാര്യർ മികച്ച നടിയായി. മഞ്ജു ആദ്യമായി അഭിനയിച്ച തമിഴ് സിനിമയായിരുന്നു ഇത്.
2020ലും മലയാളത്തിലേക്കു തന്നെയായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. സൂരറൈ പോട്ര് സിനിമയിലെ അഭിനയത്തിന് അവാർഡ് ലഭിച്ചത് അപർണ ബാലമുരളിക്ക്. 2021ൽ ജയ് ഭീമിലെ സെങ്കിണിയായി എത്തിയ ലിജോ മോൾ മികച്ച നടിയായി.
2022ൽ സായ് പല്ലവിയാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. ഗാർഗിയിലെ കഥാപാത്രമാണ് നടിക്ക് പുരസ്കാരം നേടിക്കൊടുത്ത സിനിമ. 2016ൽ പുരിയാത്ത പുതിർ എന്ന സിനിമയിലെ അഭിനയത്തിന് വിജയ് സേതുപതി മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 2017ൽ കാർത്തിയാണ് മികച്ച നടൻ (തീരൻ അധികാരം ഒൺട്ര്).
2018ൽ വട ചെന്നൈയിലൂടെ ധനുഷും 2019ൽ ഒത്ത സെരുപ്പ് സൈസ്-7 എന്ന ചിത്രത്തിലെ പ്രകടനതത്തിലൂടെ ആർ. പാർഥിപനും മികച്ച നടനായി.
തൊട്ടടുത്ത വർഷം സുരറൈ പോട്രിലെ അഭിനയത്തിനു സൂര്യ മികച്ച നടനായപ്പോൾ 2021ൽ സർപാട്ട പരമ്പരൈ എന്ന ആക്ഷൻ സിനിമയിലൂടെ ആര്യ തെരഞ്ഞെടുക്കപ്പെട്ടു. 2022ൽ താണാക്കാരൻ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രം പ്രഭുവാണ് മികച്ച നടൻ.
മറ്റ് മേഖലകളിൽ അവാർഡ് കരസ്ഥമാക്കിയ മലയാളികൾ: 2016 മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്കാരം- വൈക്കം വിജയ ലക്ഷ്മി (വേലൈനു വന്തിട്ടു വെള്ളക്കാരൻ), മികച്ച വില്ലൻ- റഹ്മാൻ (ഒരു മുഗത്തിറൈ). 2017 മികച്ച ഹാസ്യനടി- ഉർവശി (മകളിർ മട്ടും). 2020 മികച്ച ഗായിക- വർഷ രഞ്ജിത്ത് (തായ് നിലം സിനിമയിലെ ആഗായം മേലെ).
മികച്ച സിനിമകൾ: മാനഗരം (2016), അരം (2017), പരിയേറും പെരുമാൾ (2018), അസുരൻ (2019), കൂഴാങ്കൾ (2020), ജയ് ഭീം (2021), ഗാർഗി (2022).
മികച്ച സംവിധായകർ: ലോകേഷ് കനകരാജ് (2016 മാനഗരം), പുഷ്കർ- ഗായത്രി (2017 വിക്രം വേധ), മാരി സെൽവരാജ് (2018 പരിയേറും പെരുമാൾ), ആർ. പാർഥിപൻ (2019 ഒത്ത സെരുപ്പ് സൈസ്-7), സുധ കൊങ്കര (2020 സൂരറൈ പൊട്ര്), ടി.ജെ. ജ്ഞാനവേൽ (2020 ജയ് ഭീം), ഗൗതം രാമചന്ദ്രൻ (2022 ഗാർഗി).
ഫെബ്രുവരി 13ന് ചെന്നൈയിലെ കലൈവാനർ അരങ്ങിൽ നടക്കുന്ന ചടങ്ങിൽ ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ അവാർഡുകൾ സമ്മാനിക്കും.
മികച്ച നടനും നടിക്കും ഒരു പവൻ സ്വർണ മെഡലും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും. മികച്ച ചിത്രങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെയാണ് സമ്മാനത്തുക.
National
വിരുദ്ധനഗർ: തമിഴ്നാട് വിരുദ്ധനഗറിൽ നേരിയ ഭൂചലനം. ശിവകാശി, രാജപാളയം, ശ്രീവല്ലിപുത്തൂർ എന്നീ സ്ഥലങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ മൂന്ന് രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു. വ്യാഴം രാത്രി ഒൻപതിനു ശേഷമാണ് ഭൂചലനം അനുഭവപ്പെട്ടത്.
National
പെരമ്പല്ലൂർ: പെരമ്പല്ലൂരിൽ ഗുണ്ടാനേതാവിനെ പോലീസ് വെടിവച്ചുകൊന്നു. അഴകുരാജ എന്ന കോട്ടു രാജയെയാണ് പോലീസ് കൊലപ്പെടുത്തിയത്. പോലീസുകാർക്ക് നേരേയടക്കം പെട്രോൾ ബോംബ് എറിഞ്ഞ കേസിൽ അറസ്റ്റിലായിരുന്നു അഴകുരാജ.
30 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാനേതാവ് കാളിമുത്തുവിനെ ശനിയാഴ്ച ദിണ്ടിഗൽ ജയിലിൽനിന്ന് ചെന്നൈയിലേക്ക് കൊണ്ടുവരുന്നതിനിടെ അഴകുരാജയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ആക്രമിച്ചിരുന്നു. തിരുമാന്തുറായി ടോൾ പ്ലാസയോട് ചേർന്നുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെയായിരുന്നു പെട്രോൾ ബോംബ് എറിഞ്ഞുള്ള ആക്രമണം.
പോലീസ് ഗുണ്ടകളെ തുരത്തിയെങ്കിലും രണ്ട് പോലീസുകാർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. സംഭവത്തിൽ തമിഴ്നാട് പോലീസിനെതിരെ രൂക്ഷമായ വിമർശനം ഉയർന്നതോടെ പ്രതികളായ അഴകുരാജയും മറ്റ് ആറ് പേരെയും ഊട്ടിയിലെ ഒളിവിടത്തിൽനിന്ന് ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ആയുധങ്ങൾ കണ്ടെടുക്കാനായി അഴകുരാജയെ ഇന്ന് പുലർച്ചെ പെരമ്പല്ലൂറിലെ വനമേഖലയിലേക്ക് കൊണ്ടു പോയപ്പോഴായിരുന്നു ഏറ്റുമുട്ടൽ കൊല. പോലീസിന് നേരേ നാടൻ ബോംബ് എറിഞ്ഞ് അഴകുരാജ് രക്ഷപ്പെടാൻ ശ്രമിച്ചെന്നും ഇൻസ്പെക്ടർ നന്ദകുമാരിന് പ്രാണരക്ഷാർഥം വെടിവയ്ക്കേണ്ടി വന്നെന്നുമാണ് ഔദ്യോഗിക ഭാഷ്യം. തലയിൽ വെടിയേറ്റ അഴകുരാജ സംഭവ സ്ഥലത്തുവച്ചു തന്നെ മരിച്ചു. പരിക്കേറ്റ എസ്ഐ ശങ്കർ ആശുപത്രിയിൽ ചികിത്സയിലാണ്. മധുര, തൂത്തുക്കുടി ജില്ലകളിലായി അഞ്ച് കൊലകേസുകളിൽ പ്രതിയാണ് അഴകുരാജ്.
National
ചെന്നൈ: തമിഴ്നാട്ടിലെ പെരമ്പലൂർ ജില്ലയിൽ തടവുകാരനെ കൊണ്ടുപോകുന്നതിനിടെ പോലീസ് സംഘത്തിന് നേരെ ബോംബേറ്. സംഭവത്തിൽ രണ്ടു പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. നാടൻ ബോംബ് ആണ് എറിഞ്ഞത്.
നിരവധി കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി മധുര സ്വദേശി വെള്ളൈ കാളിയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഒമ്പത് കൊലക്കേസ് ഉൾപ്പടെ 30 ഓളം കേസുകളിൽ പ്രതിയാണ് ഇയാൾ. നിലവിൽ മയക്കുമരുന്ന് കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് ഇയാളെ ചെന്നൈയിലെ പുഴൽ സെൻട്രൽ ജയിലിലടച്ചിരുന്നു.
ജനുവരി 21 ന് വെള്ളൈ കാളിയെ പുതുക്കോട്ട കോടതിയിൽ ഹാജരാക്കിയതിന് ശേഷം ഡിണ്ടിഗൽ സബ് ജയിലിലേക്ക് മാറ്റി. മറ്റു കേസുകളുടെ വിചാരണയുടെ ഭാഗമായി ഇയാളെ ചെന്നൈയിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് ആക്രമണം നടന്നത്.
പെരമ്പലൂർ ജില്ലയിലെ ഒരു ഹോട്ടലിന് സമീപം ഉച്ചഭക്ഷണത്തിനായി അകമ്പടി വാഹനം നിർത്തിയപ്പോഴാണ് സംഭവം. രണ്ട് കാറുകളിലായി എത്തിയ അക്രമി സംഘം നാടൻ ബോംബ് എറിയുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന സബ് ഇൻസ്പെക്ടർ ഇവർക്ക് നേരെ വെടിയുതിർത്തതോടെ ഇവർ മടങ്ങി. അതേസമയം, വെള്ളൈ കാളിക്ക് ആക്രമണത്തിൽ പരിക്കേറ്റില്ല.
ബോംബ് ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും അക്രമികളെ നേരിടുന്നതിനിടെ മറ്റൊരാൾക്കും പരിക്കേറ്റു. ഇരുവരും അപകടനില തരണം ചെയ്തതായി അധികൃതർ അറിയിച്ചു.
സംഭവത്തിന് പിന്നാലെ ആക്രമി സംഘത്തിന് വേണ്ടി പോലീസ് വ്യാപക തിരച്ചിൽ നടത്തി. ആക്രമികൾ രക്ഷപെട്ട കാറുകളിൽ ഒന്ന് കടലൂർ ജില്ലയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
ആക്രമികൾ ടോൾ ഗേറ്റ് തകർത്ത് കാറിൽ അമിതവേഗത്തിൽ പോകുന്നതിന്റെ ദൃശ്യം ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ കണ്ടെത്തുന്നതിനും അറസ്റ്റ് ചെയ്യുന്നതിനുമായി പോലീസ് അഞ്ച് പ്രത്യേക സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി അന്വേഷണം പുരോഗമിക്കുകയാണ്.
ആക്രമണത്തിന് പിന്നിൽ മുൻകാല വൈരാഗ്യമാണെന്ന് സംശയിക്കുന്നതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
വി.കെ. ഗുരുസാമിയുടെ നേതൃത്വത്തിലുള്ള ഒരു സംഘമാണ് ഇതിന് പിന്നിലെന്ന് ഞങ്ങൾ സംശയിക്കുന്നു. രണ്ട് സംഘങ്ങളും തമ്മിൽ വൈരാഗ്യമുണ്ട്. ഗുരുസാമി ഡിഎംകെ അംഗമാണെന്നും വെള്ളൈ കാളി എഐഎഡിഎംകെയുമായി അടുത്ത ബന്ധമുള്ളയാളാണെന്നും പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് എടപ്പാടി കെ. പളനിസ്വാമി ഡിഎംകെയെ രൂക്ഷമായി വിമർശിച്ചു. "കുറ്റവാളികള്‍ക്ക് പോലീസിനെയോ സര്‍ക്കാരിനെയോ ഭയമില്ല. പോലീസിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്തതിന് മുഖ്യമന്ത്രിയെ ഞാന്‍ അപലപിക്കുന്നു'. -എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു.
സംഭവത്തോടെ ഡിഎംകെ ഇതുവരെ പ്രതികരിച്ചില്ല.
National
ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെയുടെ കൗൺഡൗൺ തുടങ്ങിയെന്നും അടുത്ത തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം അധികാരത്തിലെത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിലെ മധുരാന്തകത്തില്‍ നടത്തിയ റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംകെയ്ക്ക് കൃത്യമായ ഭൂരിപക്ഷം നിങ്ങൾ നൽകി. എന്നാൽ ജനങ്ങൾക്ക് ഗുണം ലഭിച്ചില്ല. സിഎംസി സർക്കാരാണ് ഡിഎംകെയുടേത്. കറപ്ഷൻ, മാഫിയ, ക്രൈം സർക്കാരാണ് തമിഴ്നാട്ടിലെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തമിഴ്നാട്ടിൽ ജനാധിപത്യമില്ല.
ജനങ്ങളോട് വിശ്വാസവഞ്ചനയാണ് ഡിഎംകെ സർക്കാർ ചെയ്തത്. എൻഡിഎയുടെ ഇരട്ട എൻജിൻ സർക്കാർ ഉടൻ അധികാരത്തിലെത്തും. പിന്നാക്ക വിഭാഗത്തിന്റെ പേരിലും സംസ്ഥാനത്ത് അഴിമതി നടത്തുകയാണ് ഡിഎംകെ സര്‍ക്കാര്‍. സ്റ്റാലിന്റെ ഭരണത്തിന് കീഴില്‍ മയക്കുമരുന്ന്, മദ്യ മാഫിയകള്‍ തഴച്ച് വളരുകയാണ്.
ഡിഎംകെ നേതാക്കള്‍ക്ക് പോലും ലഹരി മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. തമിഴ്നാടിനെ ലഹരിവിമുക്തമാക്കാന്‍ എല്ലാവരും എന്‍ഡിഎക്ക് വോട്ട് ചെയ്യണമെന്നും മോദി പറഞ്ഞു.
National
ചെന്നൈ: ഗവർണർക്കെതിരേയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി മദ്രാസ് സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽനിന്ന് തമിഴ്നാട് ഉന്നത വിദ്യാഭ്യാസമന്ത്രി ഗോവി ചെഴിയൻ വിട്ടുനിന്നു.
തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരേ പ്രവർത്തിക്കുന്ന ഗവർണർക്ക് ബിരുദദാനത്തിന് അർഹതയില്ലെന്നു മന്ത്രി കുറ്റപ്പെടുത്തുകയും ചെയ്തു. ഗവർണർ പങ്കെടുക്കുന്ന സാഹചര്യത്തിലാണു ബഹിഷ്കരണമെന്നും മന്ത്രി വിശദീകരിച്ചു.
Kerala
കോയമ്പത്തൂര്‍: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷിനെ തമിഴ്നാട് ചാവടി പോലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളം സബ് ജയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് കോടതിയുടെ ട്രാന്‍സിറ്റ് വാറണ്ടോടെ തമിഴ്നാട്ടിലേക്ക് കൊണ്ടുപോയത്. മലയാളി സ്വര്‍ണ വ്യാപാരിയില്‍ നിന്ന് ഒന്നര കിലോ സ്വര്‍ണം കവര്‍ന്ന കേസില്‍ കഴിഞ്ഞയാഴ്ചയാണ് അനീഷും കൂട്ടാളികളും അറസ്റ്റിലായത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്ത് സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു മരട് അനീഷ്. ഇന്നലെ രാവിലെ എറണാകുളത്ത് എത്തിയ കോയമ്പത്തൂര്‍ കെ.ജി. ചാവടിയില്‍ നിന്നുള്ള പോലീസ് സംഘം അനീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അറസ്റ്റ് വിവരം തമിഴ്നാട് മധുക്കരൈ കോടതിയെ അറിയിച്ചു. തുടര്‍ന്ന് മജിസ്ട്രേറ്റിന്റെ ട്രാന്‍സിറ്റ് വാറന്‍ഡോടെ കോയമ്പത്തൂരിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ജനുവരി 15നാണ് പനമ്പുകാട് നിന്ന് വടക്കന്‍ പറവൂര്‍ പോലീസും മുളവുകാട് പോലീസും ചേര്‍ന്ന് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചി സെന്‍ട്രല്‍ പോലീസിന് കൈമാറി. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കൊച്ചി-സേലം ദേശീയ പാതയില്‍ തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണാഭരണ നിര്‍മാതാവ് ജെയിസണ്‍ ജേക്കബിനെയും സഹായി വിഷ്ണുവിനെയും വാഹനം തടഞ്ഞു നിര്‍ത്തിയ ശേഷം മാരകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി അനീഷും സംഘവും സ്വര്‍ണം തട്ടിയെടുത്തത്.
Kerala
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ ശരത് കുമാർ. എന്നാൽ എത്ര സീറ്റുകൾ നേടുമെന്ന് ഇപ്പോൾ പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും ശരത് കുമാർ പറഞ്ഞു.
'സംസ്ഥാനത്ത് വിജയ്യും ടിവികെയും ചലനമുണ്ടാക്കില്ല. ഫാൻസും ആൾക്കൂട്ടവും വോട്ടാകില്ല.വിജയ് ഇതുവരെ ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. വിജയ്ക്ക് ഈ തിരഞ്ഞെടുപ്പ് ഒരു പരീക്ഷണമായിരിക്കും.'-ശരത് കുമാർ പറഞ്ഞു.
തമിഴക വെട്രി കഴകം (ടിവികെ) ഈ വർഷത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ആരുമായി കൈകോർക്കുമെന്ന ചർച്ചകളും ഉയർന്നിരുന്നു. വിജയ്യെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചാല്‍ ഏത് രാഷ്ട്രീയ പാർട്ടിയുമായും സഖ്യത്തിന് തയ്യാറാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.
National
ചെന്നൈ: തമിഴ്നാട്ടിൽ റിവർ ഫെസ്റ്റിവലിനിടെ ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 18 പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ചയാണ് അപകടം നടന്നത്.
കള്ളാക്കുറിച്ചി ജില്ലയിലെ മണലൂർപേട്ടയിൽ നടന്ന തേൻപെണ്ണെയ് റിവർ ഫെസ്റ്റിവലിനിടെയാണ് അപകടമുണ്ടായത്. ബലൂണുകളിൽ നിറയ്ക്കാൻ ഉപയോഗിരുന്ന ഹീലിയം സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്.
സംഭവത്തിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി ദുഃഖം രേഖപ്പെടുത്തി. മരിച്ചയാളുടെ കുടുംബത്തിന് എത്രയും വേഗം സർക്കാർ ധനസഹായം പ്രഖ്യാപിക്കണമെന്ന് പളനിസ്വാമി ആവശ്യപ്പെട്ടു. പറഞ്ഞു. പരിക്കറ്റവരുടെ ചികിത്സ സർക്കാർ ഏറ്റെടുക്കണമെന്നും പളനിസ്വാമി ആവശ്യപ്പെട്ടിട്ടുണ്ട്.
National
ചെന്നൈ: തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുന്‍പേ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് വോട്ടർമാരെ ഒപ്പംകൂട്ടാൻ തമിഴ്നാട്ടിൽ എഐഎഡിഎംകെ ജനറൽ സെക്രട്ടറി ഇടപ്പാടി. കെ. പളനിസ്വാമിയുടെ ശ്രമം.
ആദ്യഘട്ട വാഗ്ദാനങ്ങളെന്നു പ്രത്യേകം പറഞ്ഞുള്ള പ്രഖ്യാപനം പ്രധാനമായും സ്ത്രീവോട്ടർമാരെ ലക്ഷ്യമിട്ടുള്ളതാണ്.
മഗളിർ കുലവിളക്ക് തിട്ടം പദ്ധതിയിലൂടെ സ്ത്രീ റേഷൻ കാർഡ് ഉടമകൾക്കു പ്രതിമാസം 2,000 രൂപ ധനസഹായം നൽകുമെന്നാണ് ഒരു വാഗ്ദാനം.
തുക നേരിട്ട് കുടുംബനാഥയുടെ അക്കൗണ്ടിൽ നിക്ഷേപിക്കും. വനിതാ യാത്രികർക്കു സിറ്റിബസുകളിൽ ഡിഎംകെ സർക്കാർ നൽകുന്ന സൗജന്യയാത്ര പുരുഷന്മാർക്കും നൽകുമെന്നതാണ് അടുത്തത്.
അമ്മ ഹൗസിംഗ് പദ്ധതിപ്രകാരം കോൺക്രീറ്റ് വീടുകൾ നൽകുന്ന പദ്ധതി വ്യാപിപ്പിക്കും. കേന്ദ്രം നിർദേശിച്ചിരിക്കുന്ന 125 ദിവസത്തിൽനിന്ന് ഗ്രാമീണതൊഴിലുറപ്പ് 150 ദിവസമായി ഉയർത്തും.
അമ്മ ടൂ വീലർ പദ്ധതി, അഞ്ചുലക്ഷം വനിതകൾക്കു 25,000 രൂപ സബ്സിഡി ഉൾപ്പെടെ വാഗ്ദാനങ്ങളുമുണ്ട്. മുൻമുഖ്യമന്ത്രി എംജിആറിന്റെ നൂറ്റിയൊന്‍പതാം ജന്മവാർഷികദിനത്തിൽ, അന്തരിച്ച നേതാവിന്റെ പ്രതിമയിൽ പുഷ്പാർച്ചന അർപ്പിച്ചശേഷമായിരുന്നു പ്രഖ്യാപനം.
Kerala
ചെന്നൈ: നിയമസഭ തെരഞ്ഞെടുപ്പിൽ എഐഎഡിഎംകെയ്ക്ക് മുന്നിൽ കൂടുതൽ ഉപാധികൾ മുന്നോട്ടുവച്ച് ബിജെപി. സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ അധികാരം പങ്കിടണമെന്നാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന ഉപാധി.
എൻഡിഎ സഖ്യം തമിഴ്നാട്ടിൽ വിജയിച്ചാൽ മൂന്ന് മന്ത്രിപദവികൾ നൽകണമെന്നാണ് ബിജെപിയുടെ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമിയോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
തമിഴ്നാട്ടിൽ 234 നിയമസഭാ സീറ്റുകളിൽ 56 ഇടങ്ങളിൽ ബിജെപി മത്സരിക്കുമെന്നും അമിത് ഷാ അറിയിച്ചു. എന്നാൽ അമിത് ഷായുടെ ആവശ്യത്തോട് പാർട്ടിക്കുള്ളിൽ ചർച്ച ചെയ്ത ശേഷം നിലപാടറിയിക്കാമെന്നാണ് എടപ്പാടി കെ. പളനിസ്വാമിയുടെ മറുപടി.
അതേസമയം തെരഞ്ഞെടുപ്പിന് മുൻപ് തന്നെ ബിജെപിയുമായി ഇത്തരത്തിലൊരു ധാരണയുണ്ടാക്കുന്നത് തിരിച്ചടിയാകുമെന്നാണ് എഐഎഡിഎംകെ ക്യാമ്പിലുള്ളത്.
National
കോയന്പത്തൂർ: ഭരണത്തിൽ പങ്കാളിത്തം ആവശ്യപ്പെടുന്നത് തെറ്റല്ലെന്ന് തമിഴ്നാട്ടിലെ കോൺഗ്രസ് നേതാവ് പ്രവീൺ ചക്രവർത്തി.
വർഷങ്ങളോളം കോൺഗ്രസ് ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ചിരുന്നില്ലെങ്കിലും ഒരിക്കലും ചെയ്യില്ലെന്ന് അർഥമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഭരണത്തിൽ പങ്കാളിത്തം ഉറപ്പാക്കാൻ സമയമായെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് എംപി മാണിക്കം ടാഗോർ പറഞ്ഞിരുന്നു. വിജയ്യെ ഒറ്റത്തവണ മാത്രമാണ് സന്ദർശിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കീഴിലുള്ള ഓൾ ഇന്ത്യ പ്രഫഷണൽസ് കോൺഗ്രസിന്റെ ചെയർമാനാണ് പ്രവീൺ ചക്രവർത്തി.
National
ചെന്നൈ: തമിഴ്നാട്ടിൽ എൻഡിഎ അധികാരത്തിലെത്തുമെന്ന് പിഎംകെ അധ്യക്ഷൻ അൻപുമണി രാംദാസ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷ നേടിയായിരിക്കും എൻഡിഎ അധികാരത്തിലെത്തുക എന്നും അൻപുമണി പറഞ്ഞു. എൻഡിഎയിൽ തിരിച്ചെത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അൻപുമണി.
"ഡിഎംകെ സർക്കാരിനെ ജനങ്ങൾക്ക് മടുത്തു. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ തവണ എതിരാളികൾ വിഘടിച്ച് നിന്നത് കൊണ്ട് മാത്രമാണ് ഡിഎംകെയ്ക്ക് വിജയിക്കാനായത്. ഇത്തവണ അവർ തകർന്നടിയും.'-അൻപുമണി പറഞ്ഞു.
"സംസ്ഥാനത്ത് എഐഎഡിഎംകെയും നേതൃത്തിലുള്ള എൻഡിഎ ശക്തമാണ്. എല്ലാവരും ഒറ്റക്കെട്ടാണ്. വിജയം അതിനാൽ തന്നെ സുനിശ്ചിതമാണ്. ഇനിയും കൂടുതൽ പാർട്ടികൾ എൻഡിഎയിലെത്തും.'-അൻപുമണി അവകാശപ്പെട്ടു.
പട്ടാളി മക്കൾ പാർട്ടിയിലെ അൻപുമണിയുടെ വിഭാഗമാണ് എൻഡിഎയിൽ തിരിച്ചെത്തിയത്. അച്ഛൻ രാംദാസ് നയിക്കുന്ന വിഭാഗം പുറത്താണ്. പാർട്ടിയിലെ അഞ്ച് എംഎൽഎമാരിൽ മൂന്ന് പേരും അൻപുമണിക്കൊപ്പം ആണ്.
District News
വിഴിഞ്ഞം: മതിയായ രേഖകളില്ലാതെ കേരള തീരത്തുനിന്നു മീൻ പിടിത്തം നടത്തിയ രണ്ട് തമിഴ്നാട് ട്രോളർ ബോട്ടുകളെ വിഴിഞ്ഞം ഫിഷറീസ് അധികൃതർ പിടികൂടി.
തമിഴ്നാട് രാമനാഥപുരം സ്വദേശി ആന്റണി, രാമേശ്വരം സ്വദേശി സെബാസ്റ്റ്യൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള ബോട്ടുകളാണ് പിടിയിലായത്.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്. രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ പട്രോളിംഗ് ബോട്ടിലും ധീര എന്ന വള്ളങ്ങളിലുമായി മറൈൻ എൻഫോഴ്സ്മെന്റ് സിവിൽ പോലീസ് ഓഫീസർ എ. അനിൽ കുമാർ, ലൈഫ് ഗാര്‍ഡുമാരായ റോബർട്ട്, ജോണി, ജിനു, ബനാൻഷ്യസ്, ഡേവിഡ്സൺ ആന്റണി, അലിക്കണ്ണ്, ഹസ്സൻ കണ്ണ്, ഇമാമുദ്ധീൻ എന്നിവർനടത്തിയ പരിശോധനയിൽ വിഴിഞ്ഞത്തുനിന്നും ഏഴു കിലോമീറ്റർ ഉള്ളിൽ നിന്നാണ് ബോട്ടുകളെ കസ്റ്റഡിയിൽ എടുത്തത്. തുടർ നടപടികൾ വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നേതൃത്വത്തിൽ നടത്തും.
Kerala
തിരുവനന്തപുരം: തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പട്രോളിംഗ് സംഘം പിടികൂടി. മതിയായ രേഖകളില്ലാതെ കേരള തീരത്ത് മത്സ്യ ബന്ധനം നടത്തിയതിനാണ് ബോട്ടുകൾ പിടികൂടിയത്. തമിഴ്നാട് രാമേശ്വരം സ്വദേശികളായ സെബാസ്റ്റ്യന്റെയും ആന്റണിയുടെയും ട്രോളർ ബോട്ടുകളാണ് പിടികൂടിയത്.
വിഴിഞ്ഞത്തുനിന്ന് ഏഴ് കിലോമീറ്റർ ഉള്ളിലായിരുന്നു മത്സ്യബന്ധനം നടത്തിയിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴായിരുന്നു ഇവരുടെ പക്കൽ മതിയായ രേഖകളില്ലെന്ന് വ്യക്തമായത്. പിന്നാലെ ബോട്ടുകൾ കസ്റ്റഡിയിലെടുത്തു.
വിഴിഞ്ഞം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ എസ്.രാജേഷിന്റെ നിർദേശപ്രകാരം ഫിഷറീസ് ഡിപ്പാർട്ട്മെന്റ് പട്രോളിംഗ് ബോട്ടിലും ധീര എന്ന വള്ളങ്ങളിലുമായി മറൈൻ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ വിഴിഞ്ഞത്തുനിന്നു പരിശോധനയ്ക്കിറങ്ങിയത്.
National
ചെന്നൈ: തമിഴ്നാട്ടിൽ കുടിലിന് തീയിട്ട് യുവാവിനെയും പങ്കാളിയെയും അജ്ഞാതർ കൊലപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം.
തിരുവെണ്ണമലെ ജില്ലയിലെ പാക്കിരിപാളയം ഗ്രാമത്തിലെ കർഷകനായ പി. ശക്തിവേൽ (53), പങ്കാളിയായ എസ്. അമൃതം (40) എന്നിവരാണ് മരിച്ചത്.
ശക്തിവേൽ മൂന്ന് വർഷം മുമ്പ് ഭാര്യയുമായി വേർപിരിഞ്ഞിരുന്നു. ഇവർക്ക് മൂന്ന് മക്കളുണ്ട്. ശക്തിവേലിന്റെ ഭാര്യയായിരുന്ന എസ്. തമിഴാരസിയും മക്കളും ബംഗുളൂരുവിലാണ് താമസിക്കുന്നത്.
അമൃതവും ഭർത്താവുമായി വേർപിരിഞ്ഞിരുന്നു. ഇവർക്ക് രണ്ടു മക്കളുണ്ട്. കഴിഞ്ഞ മൂന്ന് വർഷമായി ശക്തിവേലും അമൃതവും വിവാഹം കഴിക്കാതെ ഒന്നിച്ച് ജീവിക്കുയാണ്.
അയൽവാസികൾ അറിയിച്ചതറിഞ്ഞ് പോലീസ് സ്ഥലത്തെത്തി. ഫൊറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
National
ചെന്നൈ: തമിഴ്നാട്ടിൽ ദമ്പതികളെ ചുട്ടുകൊന്നു. തിരുവള്ളൂർ സെങ്കം സ്വദേശികളായ ശക്തിവേൽ, ഭാര്യ അമൃതം എന്നിവരാണ് കൊല്ലപ്പെട്ടത്. കൃഷിക്കായി ലീസിന് എടുത്ത മൂന്നേക്കർ ഭൂമിയോട് ചേർന്നുള്ള ഷെഡിൽ കിടന്ന് ഉറങ്ങുകയായിരുന്നു ശക്തിവേലും ഭാര്യയും.
സെങ്കം പക്കിരിപാളയത്താണ് ക്രൂരകൊലപാതകം നടന്നത്. പുലർച്ചെയോടെ വീട് കത്തുന്നത് കണ്ട നാട്ടുകാരാണ് പോലീസിൽ വിവരം അറിയിച്ചത്. തീ അണച്ച് ഇവരെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും വീടിനകത്തുനിന്ന് ലഭിച്ചത് ഇരുവരുടെയും കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ മാത്രമാണ്.
സംഭവത്തിൽ പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വീട് പുറത്തുനിന്നു പൂട്ടിയശേഷം തീയിടുകയായിരുന്നുവെന്നാണു പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന്റെ കാരണമാണ് പോലീസ് പ്രാഥമികമായി അന്വേഷിക്കുന്നത്.
ശക്തിവേലും അമൃതവുമായി ബന്ധപ്പെട്ട ആളുകളെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം. ശക്തിവേലിന്റെ രണ്ടാം ഭാര്യയാണ് അമൃതം. ശക്തിവേലിന്റെ ആദ്യഭാര്യയും മക്കളും ബംഗളൂരുവിലാണ്. അമൃതം ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന ആളാണ്. മാസങ്ങൾക്ക് മുൻപാണ് ശക്തിവേലിനൊപ്പം താമസം തുടങ്ങിയത്.
National
ചന്ദ്രാപുർ: മഹാരാഷ്ട്ര വൃക്കവാണിഭക്കേസിന്റെ അന്വേഷണം തമിഴ്നാട്ടിലേക്കും. ചന്ദ്രാപ്പുരിലെ ഒരു കർഷകൻ നൽകിയ പരാതിയെത്തുടർന്നുള്ള അന്വേഷണം ഏജന്റുമാരും, വൃക്കദാതാക്കളും ഡോക്ടർമാരും ആശുപത്രിയും ഉൾപ്പെടുന്ന അതിവിപുലമായ ഒരു റാക്കറ്റിൽ എത്തിനിൽക്കുകയാണെന്ന് അന്വേഷണസംഘം വെളിപ്പെടുത്തി.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ഒരു സ്വകാര്യ ആശുപത്രി കേന്ദ്രീകരിച്ച് നിരവധി തവണ അനധികൃത അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നു.
പലിശക്കാരുടെ ബാധ്യത തീർക്കാൻ വൃക്ക വിൽക്കേണ്ടിവന്ന റോഷൻ കുഡെ എന്ന കർഷകൻ നൽകിയ പരാതിയാണ് അന്വേഷണത്തിന്റെ തുടക്കം.
National
ചെന്നൈ: അടുത്ത വർഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പിൽ എൻഡിഎ മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. ഡിഎംകെയുടെ അഴിമതി ഭരണം അവസാനിക്കുമെന്നും പിയൂഷ് ഗോയൽ പറഞ്ഞു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുമായുള്ള ചെന്നൈയിലെത്തി കണ്ട ശേഷമായിരുന്നു പിയൂഷ് ഗോയലിന്റെ പ്രതികരണം,
"തമിഴ്നാട്ടിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യമാണ്. ജനങ്ങൾക്ക് ഡിഎംകെയുടെ ഭരണം മടുത്തു. അവർ മാറ്റം വരണമെന്ന് ആഗ്രഹിക്കുന്നു.'-പിയൂഷ് ഗോയൽ അവകാശപ്പെട്ടു.
എൻഡിഎയിലെ കക്ഷികൾ എല്ലാം ഒറ്റക്കെട്ടാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. സഖ്യത്തിലെ സീറ്റ് വിഭജനത്തെ ചർച്ചകൾ ആരംഭിച്ചതായും പിയൂഷ് ഗോയൽ കൂട്ടിച്ചേർത്തു.
National
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി പൊങ്കൽ ആഘോഷത്തിൽ പങ്കെടുക്കാൻ തമിഴ്നാട്ടിലെത്തുമെന്നു ബിജെപി. തിരുപ്പൂർ, ഈറോഡ് എന്നിവയുൾപ്പെടെ കൊങ്കു മേഖലയിലെ ഒരു ജില്ലയിൽ പൊങ്കൽ ആഘോഷിക്കാനാണു നീക്കം.
ഒരേസമയം 10,000 വനിതകൾക്കൊപ്പമായിരിക്കും ആഘോഷം. ജനുവരി 10നോ അതിനു ശേഷമോ പ്രധാനമന്ത്രിയെത്തുമെന്നു ബിജെപി നേതാക്കൾ പറയുന്നു.
രാമേശ്വരത്ത് കാശി തമിഴ് സംഗമം സമാപനച്ചടങ്ങിലും പുതുക്കോട്ടയിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രന്റെ നേതൃത്വത്തിലുള്ള യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.
പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുന്നോടിയായി തമിഴ്നാട്ടിൽ എൻഡിഎ സഖ്യചർച്ചകൾക്ക് വേഗംകൂട്ടും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്കും ഏകോപനത്തിനും അന്തിമരൂപം നൽകുന്നതിനായി മോദി എൻഡിഎ നേതാക്കളുമായി കൂടിക്കാഴ്ചനടത്തും.
National
ചെന്നൈ: 2026ൽ തമിഴ്നാട്ടിൽ ടിവികെ അധികാരത്തിലെത്തുമെന്ന് പുതുതായി പാർട്ടിയിലെത്തിയ കെ. എ. ശെങ്കോട്ടയ്യൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആകുന്നത് തടയാൻ ആർക്കും സാധിക്കില്ലെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു. എഐഎഡിഎംകെയിൽ നിന്നാണ് ശെങ്കോട്ടയ്യൻ ടിവികെയിലെത്തിയത്.
വിജയ്യെ മുഖ്യമന്ത്രി ആക്കുകയാണ് തന്റെ ലക്ഷ്യമെന്നും അടുത്ത തെരഞ്ഞെടുപ്പിന് ശേഷം അത് സാധിക്കുമെന്നും ശെങ്കോട്ടയ്യൻ അവകാശപ്പെട്ടു. ജനങ്ങൾ ടിവികെയൊടൊപ്പമാണെന്നും സംസ്ഥാനത്തെ എല്ലാ സീറ്റിലും ടിവികെ തന്നെ വിജയിക്കുമെന്നും ശെങ്കോട്ടയ്യൻ പറഞ്ഞു.
നവംബർ 27നാണ് ശെങ്കോട്ടയ്യൻ ടിവികെയിൽ ചേർന്നത്. ഒൻപത് തവണ എംഎൽഎ ആയിട്ടുള്ള നേതാവാണ് ശെങ്കോട്ടയ്യൻ.
National
തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയിൽ സർക്കാർ അഭിഭാഷകനെ ബൈക്കിലെത്തിയ അക്രമി വെട്ടിക്കൊന്നു. മുത്തുകുമാരസ്വാമി (45) ആണു കൊല്ലപ്പെട്ടത്.
ഭൂമി തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് സംശയിക്കുന്നത്. സ്വന്തം ഓഫീസിനു വെളിയിലാണു മുത്തുകുമാരസ്വാമി ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
National
തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയിൽ സർക്കാർ അഭിഭാഷകനെ ബൈക്കിലെത്തിയ അക്രമി വെട്ടിക്കൊന്നു. മുത്തുകുമാരസ്വാമി (45) ആണു കൊല്ലപ്പെട്ടത്.
ഭൂമി തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് സംശയിക്കുന്നത്. സ്വന്തം ഓഫീസിനു വെളിയിലാണു മുത്തുകുമാരസ്വാമി ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
National
ചെന്നൈ: തമിഴ്നാട് ശിവഗംഗ കാരക്കുടിയിൽ സർക്കാർ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 12 പേർ മരിച്ചു. നാൽപതിലേറെ പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.
തിരുപ്പൂരിൽ നിന്ന് കാരക്കുടിയിലേക്കു പോയ ബസും കാരക്കുടിയിൽനിന്ന് ദിണ്ഡിഗല്ലിലേക്ക് പോയ മറ്റൊരു ബസുമാണ് കൂട്ടിയിടിച്ചത്. രണ്ടു ബസുകളിലും ഉണ്ടായിരുന്ന ആളുകളാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ ഒരു ബസ് പൂർണമായും തകർന്നു.
അതേസമയം, മരണസംഖ്യ ഇനിയും ഉയരാനുള്ള സാധ്യതകളുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇന്ന് രാവിലെ തെങ്കാശിയിലുണ്ടായ അപകടത്തിൽ മൂന്നു പേർ മരിച്ചിരുന്നു. കഴിഞ്ഞ ദിവസവും ബസുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എട്ടുപേർ മരിച്ചിരുന്നു.
National
ചെന്നൈ: ദിത്വ ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ ചെന്നൈയ്ക്ക് സമീപമെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിക്കും തിങ്കളാഴ്ച രാവിലേക്കും ഇടയിൽ തീവ്രന്യൂനമർദമായി മാറുമെന്നും കരയിലേക്ക് എത്താൻ സാധ്യതയില്ലെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
തമിഴ്നാട്, പുതുച്ചേരി തീരങ്ങളിൽ കനത്ത മഴ തുടരുകയാണ്. ഇതിന്റെ ഭാഗമായി ഞായറാഴ്ചയും തിങ്കളാഴ്ചയും ചെന്നൈ ഉൾപ്പെടെ 16 ജില്ലകളിൽ അതിശക്തമായ മഴയാണ് പ്രവചിച്ചിരിക്കുന്നത്. ഞായറാഴ്ച തീരദേശ ജില്ലകളിൽ 20 സെന്റീമീറ്ററിനു മുകളിൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്.
തമിഴ്നാട് തീരത്തേക്ക് ചുഴലിക്കാറ്റ് നീങ്ങുമ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 60-70 കിലോമീറ്ററായി ഉയരുമെന്നും ചെന്നൈക്ക് സമീപമെത്തുമ്പോൾ കാറ്റിന്റെ വേഗത 80 കിലോമീറ്റിലേക്ക് ഉയർന്നേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
Kerala
അടൂര്‍: കൂട്ടബലാത്സംഗ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഒളിവില്‍ പോയയാള്‍ മൂന്നു വര്‍ഷത്തിനു ശേഷം പോലീസ് പിടിയില്‍. നൂറനാട് പാലമേല്‍ കുളത്തും മേലേതില്‍ കൊച്ചു തറയില്‍ വീട്ടില്‍ ആര്. മനോജ് (35)നെയാണ് അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്നാട് കാരേക്കുടി ഭാഗത്തുനിന്നുമാണ് ഇയാളെ പിടികൂടിയത്. 2022 ലാണ് കേസിനാസ്പദമായ സംഭവം. ഈ കേസില്‍ അഞ്ച് പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ അതിവേഗ കോടതി മുന്‍പ് ശിക്ഷിച്ചിരുന്നു. ഇവര്‍ ഇപ്പോഴും ജയില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്. ഒരാളെ കോടതി വെറുതെ വിട്ടു. എന്നാല്‍, മനോജിനെ പോലീസിനു പിടികൂടാന്‍ സാധിച്ചിരുന്നില്ല. ഒളിവില്‍ പോയ ശേഷം മനോജ് സ്ഥിരമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പോലും ഉപേക്ഷിച്ചിരുന്നു. ഒളിവില്‍ കഴിഞ്ഞ സമയം നാട്ടില്‍ ആരെയും വിളിക്കാന്‍ ശ്രമിച്ചതുമില്ല. ഇതിനിടയില്‍ പോലീസിനു തമിഴ്നാട് കാരേക്കുടി ഭാഗത്ത് മനോജ് ഉണ്ടെന്ന വിവരം ലഭിച്ചു.
ഗുണ്ടാലിസ്റ്റില്‍ പെട്ട തമിഴ്നാട് സ്വദേശിയുടെ വീട്ടിലായിരുന്നു ഇയാള്‍ താമസിച്ചിരുന്നത്. ഇവിടെ താമസിച്ചു വെല്‍ഡിംഗ് ജോലി ചെയ്യുകയായിരുന്നുവെന്നും പോലീസിനു വിവരം ലഭിച്ചു. ഇതോടെ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ആനന്ദ് ആര്, കാരേക്കുടി എഎസ പി അനീഷ് പുരിയയുമായി ബന്ധപ്പെട്ട് സഹായം തേടി. തുടര്‍ന്ന് അടൂര്‍ ഡിവൈഎസ്പി ജി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി മനോജ് താമസിച്ച വീട് കണ്ടെത്തി. എന്നാല്‍, പോലീസിനെ കണ്ട മനോജ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. എസഐ സുരേഷ് ബാബു, എഎസ്ഐ കെ. ഗോപകുമാര്‍, സിപിഒ അമീഷ്, പ്രദീപ് അറസ്റ്റിനു നേതൃത്വം നല്കി.
National
ചെന്നൈ: വോട്ടർപട്ടിക തീവ്രപരിഷ്കരണം(എസ്ഐആർ) മൂലമുള്ള അധികജോലിഭാരവും ആൾക്ഷാമവും തങ്ങളുടെ മാനസികനില തകരാറിലാക്കുന്നുവെന്നു ചൂണ്ടിക്കാട്ടി തമിഴ്നാട്ടിൽ റവന്യു ഉദ്യോഗസ്ഥർ ഇന്ന് എസ്ഐആർ ജോലികൾ ബഹിഷ്കരിക്കും. തമിഴ്നാട് ഫെഡറേഷൻ ഓഫ് അസോസിയേഷൻസ് ഓഫ് റവന്യു എംപ്ലോയീസിന്റെ നേതൃത്വത്തിലാണ് ബഹിഷ്കരണം.
ബിഎൽഒമാരുടെ എണ്ണം വർധിപ്പിക്കുക, ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അർധരാത്രിവരെ നീളുന്ന യോഗങ്ങൾ അവസാനിപ്പിക്കുക, ദിവസം മൂന്നു മീറ്റിംഗുകൾ എന്നതു ചുരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു പ്രക്ഷോഭം. തിടുക്കത്തിൽ എസ്ഐആർ നടപടികൾ ആരംഭിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
തഹസിൽദാർമാർ, വില്ലേജ് അഡിമിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥർ, വില്ലേജ് അസിസ്റ്റന്റുമാർ, സർവേയർമാർ, ഇൻസ്പെക്ടർമാർ, ഓഫീസ് അസിസ്റ്റന്റുമാർ എന്നിവർ പ്രക്ഷോഭത്തിൽ പങ്കെടുക്കും. ഡിസംബർ നാലിന് എസ്ഐആർ നടപടികൾ അവസാനിപ്പിക്കണം.
National
ചെന്നൈ: രാഷ്ടീയ പാർട്ടികളുടെ പൊതുയോഗങ്ങൾക്കും റോഡ്ഷോയ്ക്കും മാർഗരേഖ തയാറാക്കുന്നതിനായി തമിഴ്നാട് സർക്കാർ വിളിച്ച സർവകകഷി യോഗം ഇന്ന് നടക്കും. രാവിലെ പത്തരയ്ക്ക് സെക്രട്ടേറിയറ്റിൽ തുടങ്ങുന്ന യോഗത്തിൽ മുതിർന്ന മന്ത്രിമാരും വിവിധ പാർട്ടി നേതാക്കളും പങ്കെടുക്കും.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരമുള്ള രാഷ്ട്രീയ പാർട്ടികളെയും നിയമസഭയിലും പാർലമെന്റിലും ജനപ്രതിനിധികളുള്ള കക്ഷികളെയും മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടുള്ളത്. കരൂർ ദുരന്തത്തിന് പിന്നാലെ പൊതുയോഗങ്ങൾക്കുള്ള മാർഗരേഖ തയാറാക്കാൻ മദ്രാസ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയിരുന്നു.
അതേസമയം ഇന്നത്തെ യോഗത്തിലേക്ക് വിജയ്യുടെ പാര്‍ട്ടിയായ ടിവികെയെ ക്ഷണിച്ചിട്ടില്ല. ഡിഎംകെയ്ക്ക് ടിവികെയുടെ വളർച്ചയിലുള്ള അസൂയ കാരണമാണ് ഒഴിവാക്കിയതെന്ന് ടിവികെ പാർട്ടി ജനറൽ സെക്രട്ടറി അരുൺരാജ് പ്രതികരിച്ചു.